ഹോര്‍ട്ടികോര്‍പ് കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് കൃത്യമായ വില നല്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് പച്ചക്കറി കൃഷി നടത്തിയ കര്‍ഷകര്‍ക്കാണ് പണം ലഭിക്കാതെ പോകുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ് സംഭരിച്ച പച്ചക്കറികളുടെ വില ഇതുവരെ കൊടുത്തുതീര്‍ത്തിട്ടില്ലെന്നാണ് പരാതി. മോന്‍സ് ജോസഫ് എംഎല്‍എ ഇക്കാര്യം നിയമസഭയില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. എത്രയും വേഗം പണം കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സംഭരിച്ച വകയിലെ പണം കൊടുത്തുതീര്‍ക്കാത്തത് ഗൗരവമേറിയ സംഭവമാണെന്നും അന്വേഷിക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
0 Comments