അകലക്കുന്നം ഗ്രാമ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക പൈപ്പ് കണക്ഷന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി നിര്‍വ്വഹിച്ചു. കാഞ്ഞിരമറ്റം പള്ളി പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു അദ്ധ്യക്ഷയായിരുന്നു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കയില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജശേഖരന്‍ ഒറ്റപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി, ജേക്കബ് തോമസ്, ശ്രീലതാ ജയന്‍, സിന്ധു അനില്‍കുമാര്‍, ഡാന്റീസ് കൂനാനിക്കല്‍, ജോബി മണിയങ്ങാട്ട്, ബെന്നി വടക്കേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments