Breaking...

9/recent/ticker-posts

Header Ads Widget

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കടുത്തുരുത്തി ഏരിയാ സമ്മേളനം



അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കടുത്തുരുത്തി ഏരിയാ സമ്മേളനം കല്ലറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രമാ മോഹന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഹൈമ ബാബു അദ്ധ്യക്ഷയായിരുന്നു. രക്തസാക്ഷി പ്രമേയം ഷീല ഹരിദാസും, അനുശോചനപ്രമേയം എന്‍.ബി സ്മിതയും അവതരിപ്പിച്ചു.  സംഘടനാ റിപ്പോര്‍ട്ട്  ജില്ലാ പ്രസിഡന്റ് കെ.വി ബിന്ദു അവതരിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ പത്മ ചന്ദ്രന്‍, പി.ആര്‍ സുഷമ, സി.പി.ഐ (എം) ജില്ലാ കമ്മറ്റി അംഗം പി.വി സുനില്‍ , കടുത്തുരുത്തി ഏരിയാ സെകട്ടറി കെ ജയകൃഷ്ണന്‍ , ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പ്രണവ് ഷാജി, എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പി.ജെ സഞ്ജയ്, കെ.ടി സുഗുണന്‍, പി ഹേമലത എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സ്വപ്ന സുരേഷ്, അന്നമ്മ രാജു, ഹൈമ ബാബു എന്നിവരെ തെരഞ്ഞെടുത്തു.




Post a Comment

0 Comments