Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് മെറിറ്റ് ഡേ ആഘോഷം



കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് മെറിറ്റ് ഡേ ആഘോഷം നടന്നു. എസ്എസ്എല്‍സി,  പ്ലസ് ടു പരീക്ഷകളില്‍  മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി  ആദരിച്ചു.  മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മല ജിമ്മി അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള പടിക്കമ്യാലി സമ്മാനദാനം നിര്‍വഹിച്ചു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോയ് കല്ലുപുര, അഡ്വക്കേറ്റ് ശിവന്‍ മഠത്തില്‍,  ബ്ലോക്ക് പഞ്ചായത്ത് അംഗം ജീന സിറിയക്, പഞ്ചായത്ത് മെമ്പര്‍മാര്‍,  രാഷ്ട്രീയ നേതാക്കള്‍ , രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments