ഏറ്റുമാനൂര്‍ നഗരസഭയും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന കട്ടച്ചിറ തോട് കരകവിഞ്ഞു. മീനച്ചിലാറ്റിലൂടെ കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ യാണ് കട്ടച്ചിറ തൊട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. ഇതോടെ സമീപത്തെ പാടശേഖരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പല ഇട റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. കിടങ്ങൂര്‍ സൗത്ത്, പുന്നത്തുറ മേഖലകളിലെയും പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ചില കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികള്‍ തദ്ദേശസ്ഥാപനങ്ങളും പോലീസും നടപടികള്‍ സ്വീകരിച്ചു. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ പേരൂര്‍ പായിക്കാട് മേഖലയിലും വെള്ളം കയറിയിട്ടുണ്ട്.
0 Comments