പുന്നത്തുറ സെന്റജോസഫ്‌സ് എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മിന്റേയും, കെ.എസ്.സി.എം അയര്‍ക്കുന്നം മണ്ഡലം കമ്മറ്റിയുടേയും നേതൃത്വത്തില്‍ അരിയും, പച്ചക്കറിയും വിതരണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല വിതരണം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തില്‍, റെനി വള്ളിക്കുന്നേല്‍, അമല്‍ ചാമക്കാല, ജിറ്റോ ജെയിംസ്, ജോസ് പള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments