കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ വാര്‍ഷിക സമ്മേളനവും, ക്വിറ്റ് ഇന്‍ഡ്യ അനുസ്മരണവും പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന സെക്രട്ടറി എ.കെ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. അഡ്വ. സോമശേഖരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ അഡ്വ സിറിയക് ജെയിംസ് നയിച്ചു. അഡ്വ എ.എസ് തോമസ്, കെ.ഒ വിജയകുമാര്‍, രാജേന്ദ്രബാബു, ബൈജു പൊറ്റാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
0 Comments