മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച കെ സ്വിഫ്റ്റ് ഡ്രൈവറെ പോലീസ് പിടികൂടി. കോഴിക്കോട്-കൊട്ടാരക്കര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് കോട്ടയം ടൗണില്‍ കൂടി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ചത്. പോലീസ് ബസിനെ പിന്‍തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെത്തി ബസ് ഡ്രൈവറെ പിടികൂടുകയായിരുന്നു. ജനറല്‍ പെറ്റി ഇനത്തില്‍ 2000 രൂപയാണ് ഡ്രൈവര്‍ക്ക് പിഴ ചുമത്തിയത്.
0 Comments