വ്യാപാരികളുടെ പ്രതിഷേധത്തെതുടര്‍ന്ന് കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസിന്റേയും, മോട്ടോര്‍ വാഹന വകുപ്പിന്റേയും സഹകരണത്തോടെ നഗരസഭ ബുധനാഴ്ച ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. നഗരസഭാ സെക്രട്ടറി അടക്കമുള്ളവര്‍ കടകളില്‍ നോട്ടീസ് നല്‍കാന്‍ എത്തിയെങ്കിലും വ്യാപാരികള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. നിയമ വിദഗ്ധരുമായി ആലോചിച്ച് കാലതാമസം വരുത്താതെ ഒഴിപ്പിക്കല്‍ നടപടികള്‍ വീണ്ടും ആരംഭിക്കുമെന്ന് നഗരസഭാ ആക്റ്റിംഗ് സെക്രട്ടറി അനിലാ അന്ന വര്‍ഗീസ് പറഞ്ഞു.
0 Comments