കുറുപ്പുന്തറ കടവിന്റെ വികസന സാധ്യതകള്‍ പ്രയോജപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം. 2 കോടി രൂപ ചെലവഴിച്ച് കുറുപ്പുന്തറ കടവ്-ഇരുവേലി പാലവും, കടവിലെ കുളവും നവീകരിച്ചിരുന്നു. ജലഗതാഗതത്തിനും, ടൂറിസത്തിനുമുള്ള സാധ്യതകളാണ് അധികൃതരുടെ അനാസ്ഥമൂലം ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നവീകരിച്ച കുളം ഇപ്പോള്‍ താറാവ് വളര്‍ത്തലിനായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപമുയരുന്നു. ജലപാത വികസിപ്പിച്ചാല്‍ കുമരകം-ആലപ്പുഴ മേഖലകളിലേക്ക് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് സഞ്ചരിക്കാന്‍ കഴിയുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. ജലപാത നവീകരിക്കുന്നതോടെ ഈ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും, സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാനും കഴിയും. മുന്‍ കാലങ്ങളില്‍ വള്ളങ്ങളും മറ്റും എത്തിയിരുന്നതും, പടിഞ്ഞാറന്‍ മേഖലയുമായും വാണിജ്യ ബന്ധം പുലര്‍ത്താന്‍ വഴി തുറന്നിരുന്നതുമായ കുറുപ്പന്തറ കടവ് കേന്ദ്രീകരിച്ച് ഭാവനാപൂര്‍ണമായ വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
0 Comments