കുറുപ്പന്തറ -കല്ലറ റോഡ് സഞ്ചാരയോഗ്യമല്ലാതായി. കുണ്ടും-കുഴിയുമായി മാറിയ റോഡില്‍ വാഹന യാത്രയും, കാല്‍നട യാത്രയും ദുഷ്‌കരമാവുകയാണ്. ദീര്‍ഘകാലമായി തകര്‍ന്നു കിടക്കുന്ന റോഡില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുനന്ത്. വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട മാന്‍വെട്ടം ഭാഗം സ്ഥിരം അപകടമേഖലയായി മാറിയിരുന്നു. ഇവിടെ സിമന്റ് കട്ടകള്‍ പാകി റോഡ് യാത്രാ യോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചെങ്കിലും മറ്റ് ഭാഗങ്ങളില്‍ യാത്ര ദുരിതമാവുകയാണ്. റോഡ് യാത്രാ യോഗ്യമല്ലാതായതോടെ കല്ലറ കുരിശു പള്ളിക്കവലയില്‍ നിന്നും, മാന്‍വെട്ടം ഭാഗത്തു നിന്നും വാഹനങ്ങള്‍ വഴി തിരിച്ചു വിടേണ്ട സാഹചര്യമാണുള്ളത്. റോഡിന്റെ പുനര്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണുയരുന്നത്.
0 Comments