Breaking...

9/recent/ticker-posts

Header Ads Widget

30-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ആഗസ്റ്റ് 9, 10, 11 തീയതികളില്‍ കോട്ടയത്ത്‌ നടക്കും.



മഴവില്ല് വനിതാ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 30-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ആഗസ്റ്റ് 9, 10, 11 തീയതികളില്‍ കോട്ടയം അനശ്വര തിയേറ്ററില്‍ നടക്കും. മലയാളം, ഇന്ത്യന്‍, വിദേശ ഭാഷകളില്‍ നിന്നും 13 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത നടി നിലമ്പൂര്‍ ആയിഷ ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ കെ സുരേഷ് കുറുപ്പ്, പ്രശസ്ത ക്യാമറാമാന്‍ നിഖില്‍ എസ് പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഓഗസ്റ്റ് 10ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ലിംഗ പദവിയും, സിനിമയുടെ പ്രത്യയ ശാസ്ത്രവും എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച നടക്കും. വ്യാഴാഴ്ച വൈകിട്ട് വനിതകളുടെ ചലച്ചിത്ര കൂട്ടായ്മകള്‍ സിനിമകളും, മേളകളും എന്ന വിഷത്തെക്കുറിച്ച് ചര്‍ച്ച നടക്കും.




Post a Comment

0 Comments