കനത്ത മഴയില്‍ മീനച്ചിലാറിന്റെ പ്രധാന കൈവഴിയായ കൊടൂരാറിലും ജലനിരപ്പുയര്‍ന്നു. കോടിമത, പള്ളിപ്പുറത്തുകാവ്, വയസ്‌ക്കര മേഖലകളിലാണ് ജലനിരപ്പുയര്‍ന്നത്. കൊടൂരാറിലും ജലനിരപ്പുയര്‍ന്നത് കോട്ടയം, ആലപ്പുഴ ബോട്ട് സര്‍വ്വീസിനേയും ബാധിച്ചു. കോടിമതയിലെ ജലഗതാഗത വകുപ്പ് സ്റ്റേഷന്‍ ഓഫീസില്‍ വെള്ളം കയറി. ബോട്ട് യാത്രക്കാരും, ജീവനക്കാരും ബോട്ടില്‍ കയറാന്‍ കഴിയാതെ വിഷമിക്കുന്ന സാഹചര്യമാണുണ്ടായത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ബോട്ട് സര്‍വ്വീസ് നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു.
0 Comments