Breaking...

9/recent/ticker-posts

Header Ads Widget

മേലുകാവില്‍ വീട് കയറി അക്രമിച്ച കേസില്‍ 4 പ്രതികള്‍ അറസ്റ്റില്‍



മേലുകാവ് ഇരുമാപ്രയില്‍ വീട് കയറി അക്രമിക്കുകയും, വാഹനങ്ങള്‍ തകര്‍ക്കുകയും, തീ വയ്ക്കുകയും ചെയ്ത കേസിലെ 4 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മേടയില്‍ അലക്‌സ് ഭാസ്‌കര്‍, അതിരമ്പുഴ കൊച്ചുപുരയ്ക്കല്‍ ആല്‍ബിന്‍ കെ ബോബന്‍, ഓണംതുരുത്ത് തൈവേലിക്കകത്ത് നിക്കോളാസ്, അതിരമ്പുഴ ആനമല വെണ്ണയ്ക്കല്‍ ആല്‍ബര്‍ട്ട് എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. പാറശ്ശേരി സാജന്‍ സാമുവേലിന്റെ വീട്ടില്‍ അക്രമം നടത്തിയ 11 പേരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളില്‍ 3 പേരെ ബാംഗ്ലൂരില്‍ നിന്നും, ഒരാളെ കേരളത്തില്‍ നിന്നുമാണ് പിടികൂടിയത്. 7 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പാലാ ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി, മേലുകാവ് എസ്.എച്ച്.ഒ രഞ്ജിത് കെ വിശ്വനാഥ്, എസ്‌ഐമാരായ അഭിലാഷ്, അജിത്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 




Post a Comment

0 Comments