ഉരുള്‍പൊട്ടലും പേമാരിയും ദുരിതം വിതച്ച മേഖലകളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ദുരിതാശ്വാസ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി. മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു നിര്‍മലാ ജിമ്മി. വീടുകള്‍ തകരുകയും, കൃഷിനാശമുണ്ടാവുകയും ചെയ്തവര്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുമെന്നും നിര്‍മലാ ജിമ്മി പറഞ്ഞു. ഓരോ പ്രദേശങ്ങളിലും, ലഭ്യമാക്കേണ്ട സഹായങ്ങളെക്കുറിച്ച് വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാക്കളായ പ്രൊഫസര്‍ ലോപ്പസ് മാത്യു, ടോബിന്‍ കെ അലക്‌സ്, അലക്‌സി തെങ്ങുംപള്ളിക്കുന്നേല്‍, ജോയി അമ്മിയാനി, ജെറ്റോ ജോസ്, വല്‍സമ്മ ഗോപിനാഥ്, എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
0 Comments