സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ത്രിവര്‍ണമണിഞ്ഞ് മുത്തോലി പഞ്ചായത്ത് മന്ദിരം. പഞ്ചായത്ത് കെട്ടിടത്തില്‍ പ്രത്യേക ലൈറ്റിംഗ് നടത്തിയാണ് രാത്രിയില്‍ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന വിധത്തില്‍ ഓഫീസ് മന്ദിരം ത്രിവര്‍ണമണിഞ്ഞത്. സ്വാതന്ത്യദിനത്തില്‍ പുലിയന്നൂര്‍ ആശ്രമം എല്‍പി സ്‌കൂള്‍ പരിസരത്ത് നിന്നും പഞ്ചായത്തിലേയ്ക്ക് ബഹുജനറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, തൊവിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി അറിയിച്ചു.
0 Comments