മുത്തോലി ഗ്രാമപഞ്ചായത്ത് ലെവല്‍ ആക്റ്റിവിറ്റി കമ്മറ്റിയുടെ വാര്‍ഷിക പൊതുയോഗം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍ ഉദ്ഘാടനം ചെയ്തു. ജി.പി.എല്‍.എ.സി. പ്രസിഡന്റ് ഡോ സാബു ഡി മാത്യു അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ രാജന്‍ മുണ്ടമറ്റം, പുഷ്പ ചന്ദ്രന്‍, ഫിലോമിന ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ ജിജി ജേക്കബ്, ഷീബാ റാണി, സിജുമോന്‍ സി.എസ്, എം.പി ശ്രീജയ, എന്‍.കെ ശശികുമാര്‍, ആര്യ സബിന്‍, മാണിച്ചന്‍ പനയ്ക്കല്‍, സെക്രട്ടറി വി.കെ രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജലം ജീവന് എന്ന വിഷയത്തെക്കുറിച്ച് ജല ഭൗമ ശാസ്ത്രഞ്ജന്‍ ഡോ വി സുഭാഷ് ചന്ദ്രബോസ് ക്ലാസ്സ് നയിച്ചു. ഡാന്റീസ് കൂനാനിക്കല്‍ ആമുഖ പ്രഭാഷണം നടത്തി. പി.കെ ഗോപാലകൃഷ്ണന്‍, ഗീതാ എസ് നായര്‍, ജി.പി.എല്‍.എ.സി ഭാരവാഹികളായ ജോയി തോമസ്, ഉല്ലാസ് സി.എസ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments