ക്ഷേത്രങ്ങളില്‍ നിറപുത്തരി വ്യാഴാഴ്ച നടക്കും. പുലര്‍ച്ചെ 5.40-നും 6-നും മദ്ധ്യേ കര്‍ക്കിടക രാശിയില്‍ ചിത്തിര നക്ഷത്രത്തിലാണ് നിറപുത്തരി ചടങ്ങ് നടക്കുന്നത്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നിറപുത്തരി ചടങ്ങ് നടക്കും. നിറപുത്തരിക്കായി കുന്നംകുളത്തിനടുത്ത് പഴുങ്ങാനായില്‍ പ്രത്യേകം നടത്തിയ നെല്‍കൃഷിയുടെ കതിര്‍കറ്റകളാണ് ഏറ്റുമാനൂരില്‍ എത്തിച്ചിരിക്കുന്നത്. ചടങ്ങിനു മുന്നോടിയായി നെല്‍കതിരുകള്‍ ആനപ്പുറത്ത് എഴുന്നള്ളിക്കും. തുടര്‍ന്ന് നിറപുത്തരി പൂജയും, നിവേദ്യവും നടക്കുമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ആര്‍ ജ്യോതി പറഞ്ഞു.
0 Comments