കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സ്വാതന്ത്ര്യം അമൃതം 2022 സപ്തദിന ക്യാമ്പിന് തുടക്കമായി. ആഗസ്റ്റ് 18 വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്‍സ് കെ. പി.ജയപ്രകാശ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്ക്, പഞ്ചായത്ത് മെമ്പര്‍മാരായ കാണക്കാരി അരവിന്ദാക്ഷന്‍, ശ്യാംകുമാര്‍, ബിജു പഴയപുരയ്ക്കല്‍, പ്രിന്‍സിപ്പല്‍ പത്മകുമാര്‍, പ്രോഗ്രാം ഓഫീസര്‍ തോമസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗാന്ധി സ്മൃതി, സ്‌നേഹ സാമീപ്യം, നൈപുണ്യ പരിശീലനം, തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
0 Comments