Breaking...

9/recent/ticker-posts

Header Ads Widget

അയല്‍വാസിയെ ആക്രമിച്ച് രണ്ടു കൈയ്യും അടിച്ചൊടിച്ച കേസിലെ പ്രതി അറസ്റ്റില്‍.



അയല്‍വാസിയെ ആക്രമിച്ച് രണ്ടു കൈയ്യും അടിച്ചൊടിച്ച കേസിലെ  പ്രതി അറസ്റ്റില്‍. ഭരണങ്ങാനം ചൂണ്ടച്ചേരി പല്ലാട്ട്  രതീഷ് (42)നെയാണ് പാലാ സി.ഐ. കെ. പി. ടോംസണും സംഘവും അറസ്റ്റ് ചെയ്തത്.  ഇയാള്‍ കഴിഞ്ഞദിവസം അയല്‍വാസിയായ ചൂണ്ടച്ചേരി മുതുപേഴാത്തുങ്കല്‍ വീട്ടില്‍ റിന്‍സ് ജോണിനെയാണ്  ആക്രമിച്ചത്. കഴിഞ്ഞ 10-ാം തീയതി രാത്രി ചൂണ്ടച്ചേരി ഭാഗത്ത് വച്ച് ബൈക്കിന്റെ ക്രാഷ് ഗാര്‍ഡ് ഉപയോഗിച്ചാണ് രതീഷ്, റിന്‍സ് ജോണിനെ  ആക്രമിച്ചത്. ആക്രമണത്തില്‍ റിന്‍സിന്റെ  രണ്ട് കൈകള്‍ക്കും സാരമായ പരിക്കുപറ്റി. തലയ്ക്കും പരിക്കേറ്റിയിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍പോവുകയും  തുടര്‍ന്ന് പാലാ പോലീസ് പ്രതിയെ ഇടുക്കി കാഞ്ഞാറില്‍ നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ക്കെതിരെ മുന്‍പും സമാനകേസുകള്‍ ഉണ്ടായിട്ടുണ്ട്. പാലാ സി.ഐ  കെ.പി ടോംസണ്‍, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഒ മാരായ ജോഷി മാത്യു, രഞ്ജിത്ത് .സി  എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments