Breaking...

9/recent/ticker-posts

Header Ads Widget

വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍.



വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലപ്പള്ളി തച്ചുപറമ്പില്‍ ദീപക് ജോണിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പൂവരണിയില്‍ ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്നുമാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തത്. രാമപുരം, മേലുകാവ്, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കാപ്പ നിയമ നടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. പാലാ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, എസ്.ഐ ഷാജി സെബാസ്റ്റിയന്‍, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഒ മാരായ ബിനുമോള്‍, അജു വിതോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.




Post a Comment

0 Comments