കടപ്പാട്ടൂരില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മലവെള്ളപ്പാച്ചിലിനൊപ്പം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പിനെയാണ് കടപ്പാട്ടൂരില്‍ കണ്ടെത്തിയത്. കടപ്പാട്ടൂര്‍ ഒഴുകയില്‍ റോഡിലാണ് 12 അടിയോളം നീളവും, 20 കിലോ തൂക്കവും വരുന്ന പെരുമ്പാമ്പിനെ കണ്ടത്. കടപ്പാട്ടൂര്‍ ചെറുകരത്താഴെ സജു രാത്രി 8.30 ഓടെ വീട്ടിലേക്ക് പോകും വഴിയാണ് റോഡില്‍ പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാര്‍ ഓടിയെത്തിയതോടെ പാമ്പ് റോഡരികിലെ കാടും, പടലും നിറഞ്ഞ കല്‍ക്കൂട്ടത്തിലൊളിച്ചു. വനംവകുപ്പ് പരിശീലനം നല്‍കിയ സ്‌നേക്ക് റസ്‌ക്യൂവര്‍ സിബി അന്തീനാട് എത്തിയാണ് രാത്രി 10 മണിയോടെ പാമ്പിനെ പിടിച്ചത്. പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കഴിഞ്ഞ വെള്ളപ്പൊക്കകാലത്തും ഈ ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.
0 Comments