Breaking...

9/recent/ticker-posts

Header Ads Widget

പാലാ മെയിന്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു.



പാലാ മെയിന്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം പാലാ നഗരസഭയുടെ ഉച്ചഭക്ഷണ വിതരണ ശാലയോട് ചേര്‍ന്നാണ് ഗര്‍ത്തം രൂപപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് റോഡിനു നടുവിലെ കുഴി രൂപപ്പെട്ടത്. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, നഗരസഭാംഗങ്ങള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, റവന്യൂ അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.  കനത്ത മഴയെത്തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട കുഴി അപകഭീഷണിയാകുന്ന സാഹചര്യത്തില്‍ കുഴി അടയ്ക്കാനും, റോഡ് ബലപ്പെടുത്തുവാനും, അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.അപകഭീഷണിയുയര്‍ത്തുന്ന കുഴി അടയ്ക്കാന്‍ പിഡബ്ല്യുഡിയുടെ നേതൃത്വത്തില്‍ നടപടികളാരംഭിച്ചു.





Post a Comment

0 Comments