പാലായില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതിന് കാരണം അശാസ്ത്രീയ നിര്‍മാണങ്ങളും, കയ്യേറ്റങ്ങളുമാണെന്ന് ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എന്‍ ഹരി പറഞ്ഞു. 2 ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ പാലാ വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പുറമ്പോക്കുകളും, മീനച്ചിലാറ്റിലേക്കുള്ള കൈത്തോടുകളും കയ്യേറി അനധികൃത നിര്‍മാണം നടത്തുന്നതും, അശാസ്ത്രീയമായ റോഡ് നിര്‍മാണവുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമാകുന്നത്. മഴവെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യം ഉണ്ടാകുന്നില്ല. അധികാരികള്‍ ഇനിയെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും എന്‍ ഹരി പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ്. സംസ്ഥാന കൗണ്‍സിലംഗം സോമന്‍ തച്ചേട്ടും പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
0 Comments