Breaking...

9/recent/ticker-posts

Header Ads Widget

ഓട കൈയ്യേറിയത് ഒഴിപ്പിക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍



പാലായിലെ വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്റില്‍ നിന്നും വരുന്ന വെള്ളം ഒഴുകുന്ന ഓട കൈയ്യേറിയത് ഒഴിപ്പിക്കണമെന്ന്  പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.വാട്ടര്‍ അതോറിറ്റിയുടെ പുത്തന്‍പള്ളിക്കുന്നിലെ ട്രീറ്റ്‌മെന്റ് പ്ലാറ്റില്‍ നിന്നും പുറന്തള്ളുന്ന വെള്ളം കിഴതടിയൂര്‍ ബാങ്കിന്റെ വശത്തുള്ള ഓടയില്‍ കൂടി ഒഴുകി നഗരസഭയുടെ ന്യായവില ഹോട്ടലിന് അടിയിലുള്ള വലിയ ഓടയിലൂടെ ഒഴുകിയാണ് മീനച്ചിലാറ്റിലേക്ക് പതിയ്ക്കുന്നത്. എന്നാല്‍ ബാങ്കിന്റെ പ്രവേശന കവാടത്തിന്റെ വശത്തുള്ള ഓടയിലേക്ക് ഇറങ്ങുന്ന സ്ഥലം സ്വകാര്യ വ്യക്തി ഗേറ്റ് വച്ച് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിനോട് ചേര്‍ന്ന പ്രദേശവും ഗേറ്റ് സ്ഥാപിച്ച് കൈയ്യേറ്റം നടത്തിയിരിക്കുന്നു. ഈ ഓട ചെളിയും, മണ്ണും, കല്ലും പ്ലാസ്റ്റിക്കും നിറഞ്ഞ് ശോച്യാവസ്ഥയിലാണ്. എന്നാല്‍ സ്വകാര്യ വ്യക്തി ഗേറ്റ് വച്ചതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അസാദ്ധ്യമായിരിക്കുകയാണ്. കൈയ്യേറ്റ പ്രദ്ദേശം പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ പ്രിന്‍സ് വി.സി, ജിമ്മി ജോസഫ് ,മായ രാഹുല്‍, സിജി ടോണി, ആനി ബിജോയി, ലിജി ബിജു എന്നിവര്‍ സന്ദര്‍ശിച്ചു. ഓട കൈയ്യേറിയത് ഒഴിപ്പിക്കുക,അത് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക ,ഓടയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെയര്‍മാന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി അറിയിച്ചു.





Post a Comment

0 Comments