പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസാം സ്വദേശിയായ ഹൈദര്‍ അലിയെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു അന്യ സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് ഇയാള്‍ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുര്‍ന്നാണ് പാലാ പോലീസ് അന്വേഷണം നടത്തിയത്. പാലാ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, എസ്.ഐ ഷാജി സെബാസ്റ്റിയന്‍, സി.പി.ഒമാരായ ജോഷി മാത്യു, ബീനാമ്മ കെ.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments