മേലുകാവ് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന കൊലപാതകശ്രമ കേസിലെ 11 പ്രതികളെ ചുരുങ്ങിയ സമയത്തില്‍ പിടികൂടിയതിനാണ് പാലാ സബ് ഡിവിഷനിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പ്രശംസാ പത്രം നല്‍കിയത്. കേരളത്തിലും, കേരളത്തിനു പുറത്തുമായി ഒളില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതികളെ കണ്ടെത്തിയ അന്വേഷണ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി, എസ്.എച്ച്.ഒ മാരായ ബാബു സെബാസ്റ്റ്യന്‍, കെ.പി ടോംസണ്‍, രഞ്ജിത് കെ വിശ്വനാഥ്, ബിജു കെ.ആര്‍, എസ.്‌ഐമാരായ അഭിലാഷ്, അജിത്, എ.എസ.്‌ഐ രമാ വേലായുധന്‍, സി.പി.ഒമാരായ ജോബി ജോസഫ്, ജസ്റ്റിന്‍ ജോസഫ്, നിസാം എം.എം, ജോഷി മാത്യു, സുമേഷ് മാക്മില്ലന്‍, ശ്രീജേഷ്, രഞ്ജിത്, ശ്യാം എസ് നായര്‍, ബൈജു, ശ്രാവണ്‍, കിരണ്‍ ബെന്നി, ശരത്കുമാര്‍, നിതാന്ത് കൃഷ്ണന്‍, സ്മിതേഷ് എന്നിവര്‍ക്കാണ് പ്രശംസാ പത്രം ലഭിച്ചത്.
0 Comments