പാലായില്‍ തപാല്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഹര്‍ ഘര്‍ തിരംഗാ പ്രഭാതഭേരി നടന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ഭാഗമായി തപാല്‍ വകുപ്പ് പതാക ലഭ്യമാക്കുന്നതിന്റെ പ്രചരണാര്‍ത്ഥമാണ് പ്രഭാതഭേരി നടത്തിയത്. ദേശീയ പതാകയേന്തി വന്ദേമാതരം ആലപിച്ച് നടത്തിയ പ്രഭാതഭേരി ഹെഡ്‌പോസ്റ്റോഫീസില്‍ നിന്നുമാണ് ആരംഭിച്ചത്. ടൗണ്‍ ചുറ്റി തിരികെ ഹെഡ്‌പോസ്റ്റോഫീസിനു മുന്നില്‍ സമാപിച്ച റാലിക്ക് പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ മൈക്കിള്‍ കെ സാം, പോസ്റ്റ്മാസ്റ്റര്‍ അലക്‌സ് ചാണ്ടി, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കെ.കെ വിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 14 വരെ എല്ലാ ദിവസവും, പോസ്റ്റോഫീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ദേസീയ പതാക ലഭിക്കും.
0 Comments