Breaking...

9/recent/ticker-posts

Header Ads Widget

പ്രീമിയര്‍ സ്‌കൂള്‍ ട്രെയിനിംഗ് പ്രോഗ്രാം



പാലാ കോര്‍പറ്റേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ പ്രീമിയര്‍ സ്‌കൂള്‍ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍  ഉദ്ഘാടനം ചെയതു. പരിശീലനത്തിലൂടെയെ കുട്ടികളില്‍ മികവുണ്ടാക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. പാലാ കത്തീഡ്രല്‍  പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കോര്‍പറേറ്റ് എപ്പൂക്കേഷന്‍ സെക്രട്ടറി ഫാ.ബര്‍ക്ക്മാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, പ്രീമിയര്‍ സ്‌കൂള്‍ ട്രെയിനിംഗ് പ്രോഗ്രാം ചെയ്യര്‍മാന്‍ സാബു മാത്യു,  ഡോ. അലക്‌സ് ജോര്‍ജ്, തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുശ്രേഷ്ഠാ അവാര്‍ഡ് ജേതാവ് റോയി ജെ കല്ലറങ്ങാട് , പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ മെമന്റോ നല്‍കി ആദരിച്ചു.




Post a Comment

0 Comments