പാലാ സെന്റ് തോമസ് കോളേജ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് ആഭിമുഖ്യത്തില്‍ വിഭജന ഭീതി അനുസ്മരണ ദിനാചരണം നടന്നു ദിനാചരണത്തിന്റെ ഭാഗമായി ഫോട്ടോ വീഡിയോ പ്രദര്‍ശനവും നടന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ സിറിയക് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജയിംസ് ജോണ്‍ മംഗലത്ത് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡേവിസ് സേവ്യര്‍, ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ മനേഷ് വര്‍ഗീസ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അസി. പ്രൊഫ. റോസ് സ്‌കറിയ, അഞ്ജന ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. കോളേജിലെ ചരിത്രവിഭാഗം വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.
0 Comments