തിരുവഞ്ചൂര്‍ പി.ഇ.എം ഹൈസ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഡൈനിംഗ് ഹാളിന്റേയും, നവീകരിച്ച കളിക്കളത്തിന്റേയും ഉദ്ഘാടനം ഉമ്മന്‍ ചാണ്ടി എം.എല്‍.എ നിര്‍വ്വഹിച്ചു. ഈഗിള്‍സ് സ്‌കൗട്ട് പ്രൊജക്ടിന്റെ ഭാഗമായി അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥിയായ ജെയിഡന്‍ ജോഫിയാണ് ഡൈനിംഗ് ഹാള്‍ നിര്‍മിച്ച് നല്‍കിയത്. കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ തോമസ് മാളിയേക്കല്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി മുഖ്യ പ്രഭാഷണം നടത്തി. ജോഫി ജോയി, ജെയ്ഡന്‍ ജോഫി എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സീനാ ബിജു നാരായണന്‍,ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ്, പഞ്ചായത്തംഗം മഞ്ജു സുരേഷ്, എ.ഇ.ഒ സുജാ കുമാരി, ഫാദര്‍ സ്‌കറിയ മണ്ണൂര്‍, റോയി പി ജോര്‍ജ്ജ്, ഫാദര്‍ റെന്‍ജി കനകത്തില്‍, രഹ്ന ജോണ്‍, കെ.കെ ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments