കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി പ്രതിഷേധ സമരം നടത്തി. രാജ്യത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് നിയന്ത്രണം ഉറപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഐ.എന്‍.ടി.യു.സി നേതാക്കള്‍ ആരോപിച്ചു. പാലാ സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. പാലാ ഡിവിഷന്‍ സെക്രട്ടറി രാജേഷ് വി നായര്‍, പ്രസിഡന്റ് ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments