പാലായില്‍ ദൃശ്യവിസ്മയമൊരുക്കാന്‍ പുത്തേട്ട് സിനിമാസ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഫോര്‍.കെ ദൃശ്യമികവും ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റവുമായി മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ സമുച്ചയമാണ് കൊട്ടാരമറ്റത്തെ പുത്തേട്ട് ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സെപ്റ്റംബര്‍ 3ന് വൈകിട്ട് 5ന് മന്ത്രി വിഎന്‍ വാസവന്‍ തീയറ്ററുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മികച്ച ആധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് പാലായില്‍ ഇതാദ്യമായി മള്‍പ്ലക്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് പുത്തേട്ട് സിനിമാസ് ഭാരവാഹികള്‍ പറഞ്ഞു. മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജോസ് കെ മാണി എംപി, തോമസ് ചാഴിക്കാടന്‍, ആന്റോ ആന്റണി, ഡോ എന്‍ ജയരാജ്, എംഎല്‍എമാര്‍, രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. സംവിധായകരായ രണ്‍ജി പണിക്കര്‍, ഭദ്രന്‍ മാട്ടേല്‍, നടി മിയ, നടന്‍മാരായ ബാബു നമ്പൂതിരി, പ്രേംപ്രകാശ്, ചാലി പാലാ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും.
0 Comments