Breaking...

9/recent/ticker-posts

Header Ads Widget

അമനകരയില്‍ റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു



പാലാ-കൂത്താട്ടുകുളം റോഡില്‍ അമനകരയില്‍ റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ ഫോഴ്‌സ് സംഘമെത്തിയാണ് മരം വെട്ടി മാറ്റിയത്. മരം വീണ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് മൂലം വന്‍ അപകടം ഒഴിവാകുകയായിരുന്നു. പാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തുന്ന വന്‍ മരങ്ങള്‍ വെട്ടി നീക്കണമെന്ന ആവശ്യം അധികാരികള്‍ക്ക് മുന്നില്‍ ഉന്നയിച്ചെങ്കിലും, നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുയരുന്നു.ദിവസേന ആയിരക്കണക്കിന് വാഹനങ്ങല്‍ കടന്നുപോകുന്ന വഴിയിലെ അപകട ഭീഷണി ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടറി ബെന്നി തെരുവത്തും, പാസ്സഞ്ചേഴ്‌സ് അസോസ്സിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടവും ആവശ്യപ്പെട്ടു.





Post a Comment

0 Comments