കനത്ത മഴയും കാറ്റും മൂലം പാതയോരങ്ങളിലെ തണല്‍ മരങ്ങള്‍ ഒടിഞ്ഞു വീഴുന്നത് അപകട ഭീഷണിയാകുന്നു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കട്ടച്ചിറ, വെട്ടിമുകള്‍, കിസ്മത്ത്പടി തുടങ്ങിയ ഭാഗങ്ങളില്‍ വലിയ മരങ്ങള്‍ അപകടക്കെണിയൊരുക്കുന്നു. മഴയില്‍ കുതിര്‍ന്ന് ചുവട്ടിലെ മണ്ണ് ഇളകി, കടപുഴകി വീഴാറായ മരങ്ങളും ഏറെയാണ്. തണല്‍ മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുമ്പോള്‍, ചുവട്ടില്‍ വാഹനങ്ങളില്ലാത്തത് കൊണ്ടാണ് പലപ്പോഴും വലിയ അപകടങ്ങള്‍ ഒഴിവാകുന്നത്. അപകടാവസ്ഥയിലായ മരങ്ങള്‍ വെട്ടി നീക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോഴും, പുറമ്പോക്കിലെ വന്‍ മരങ്ങള്‍ വെട്ടി നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു.
0 Comments