ആര്‍.എസ്.പി കോട്ടയം ജില്ലാ സമ്മേളനം ഓഗസ്റ്റ് 13, 14 തീയതികളില്‍ പാലായില്‍ നടക്കും. ഓഗസ്റ്റ് 14ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മീനച്ചില്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടക്കും. സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ബാബു ദിവാകരന്‍ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് 2ന് ഇന്ത്യന്‍ ഭരണഘടന പ്രതീക്ഷയും, വെല്ലുവിളികളും എന്ന വിഷയത്തക്കുറിച്ചുള്ള സെമിനാര്‍ എന്‍. കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര സെക്രട്ടറിയേറ്റംഗം ഷിബു ബേബി ജോണ്‍ നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ടി.സി അരുണ്‍, സ്വാഗതസംഘം ചെയര്‍മാന്‍ സി.ജി വിജയകുമാര്‍, കണ്‍വീനര്‍ ടി.കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments