ഉപദ്രവകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നടന്ന യൂത്ത് ഫ്രണ്ട് (എം) സമരത്തിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്പില്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയായിരുന്നു കേസ്. 2016-ലാണ് കേസിനാസ്പദമായ പ്രതിഷേധസമരം നടന്നത്. തെരുവു നായ്ക്കളുടെ ജഡവുമായാണ് ഇവര്‍ പ്രകടനം നടത്തിയത്. നായ്ക്കളെ വിഷം കൊടുത്തശേഷം തലക്കടിച്ച് കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. 6 വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ പ്രതികളെ വെറുതെവിട്ടുകൊണ്ട് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവായി.
0 Comments