കെഴുവംകുളം എന്‍എസ്എസ് ഹൈസ്‌കൂളിലെ 1988 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും മുതിര്‍ന്ന അധ്യാപകരെ ആദരിക്കലും നടന്നു. എല്‍പി സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം ചീഫ് വി.ഡോ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. സി രാജേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ചരളയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ലീലാമ്മ ബിജു, പി.ജി ജഗനിവാസന്‍, പിഎന്‍ രാജു, പിഎസ് സുരേഷ്‌കുമാര്‍, കെആര്‍ സുരേഷ്‌കുമാര്‍, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി രാജീവ്, ഗീതാ ജി നായര്‍, ജയശ്രീ വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 25 പേര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments