പുന്നത്തുറ സത്ഭാവന സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യായവില മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭ അദ്ധ്യക്ഷ ലൗലി ജോര്‍ജ് ഭദ്രദീപം തെളിയിച്ചു. സൊസൈറ്റി പ്രസിഡന്റ് സോമശേഖരന്‍ നായര്‍. കെ.യു അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിബി ചിറയില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ഇ.എസ്. ബിജു, പ്രിയ സജീവ്, സൊസൈറ്റി ഭാരവാഹികളായ എം.കെ സുഗതന്‍, രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കിടപ്പു രോഗികള്‍ അടക്കമുള്ളവര്‍ക്ക് ചികിത്സയും, പരിപാലന സൗകര്യവും ഒരുക്കുവാന്‍ കൂടി ലക്ഷ്യംവെച്ചാണ് സത്ഭാവന സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
0 Comments