പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ പാസ്റ്റ് കോസ് കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. 30000 രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്തത്. പാസ്റ്റ്‌കോസ് പ്രസിഡന്റ് കിഷോര്‍ സെബാസ്റ്റിയന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. ടിസറന്റ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ ജെയിംസ് ജോണ്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ ഡേവിസ് സേവ്യര്‍, ഡോ തോമസ് വി മാത്യു, ഡോ സോജന്‍ പുല്ലാട്ട്, ടോജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments