സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സമരസംഘടന സെറ്റോ മീനച്ചില്‍ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. എല്ലാ ജീവനക്കാര്‍ക്കും ഒരുമാസത്തെ ശമ്പളം ബോണസായി അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. എന്‍ജിഒ അസോ. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി മോഹനചന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സെറ്റോ താലൂക്ക് കമ്മറ്റി ചെയര്‍മാര്‍ ജോബി ഫ്രാന്‍സീസ് അധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറര്‍ സജ്ഞയ് എസ് നായര്‍, അനൂപ് പ്രാപ്പുഴ, ടിപി ഗംഗാദേവി, പിബി ബിജുമോന്‍, ബിജു എം കുര്യന്‍, ബിനോയ് മാത്യു, ബി ശ്രീകുമാര്‍, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments