സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പ്രമേയം. ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ കൂടുതലായി തുറക്കുന്നതും, ബാറുകള്‍ക്ക് യഥേഷ്ടം അനുമതി കൊടുക്കുന്നതും, പ്രഖ്യാപിത മദ്യനയത്തിന് വിരുദ്ധമാണ്. സര്‍ക്കാരിന്റെ മദ്യനയം പരമ്പരാഗത-കള്ളുചെത്തു വ്യവസായത്തിന്റെ പൂര്‍ണ തകര്‍ച്ചയ്ക്ക് വഴി തുറക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു. ദൂരപരിധി കള്ളു വ്യവസായത്തോടുള്ള സര്‍ക്കാരിന്റെ വിവേചനം വ്യക്തമാകുന്നു. എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാവുന്ന മദ്യ നയമല്ല ഇപ്പോള്‍ സ്വീകരിക്കുന്നത്. കള്ളു വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും, ടോഡി ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങണമെന്നും, പുതിയ ബിവറേജ് ഷോപ്പുകള്‍ ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
0 Comments