ഏറ്റുമാനൂര്‍ പേരൂര്‍ക്കാവ് ക്ഷേത്രത്തില്‍ നിറപുത്തരി ആഘോഷം നടന്നു. രാവിലെ കതിര്‍കറ്റകളുമായി എഴുന്നള്ളത്തിന് ശേഷമാണ് നിറപുത്തരി പൂജ നടന്നത്. പേരൂര്‍ക്കാവിലെ പുതിയ മേല്‍ശാന്തി മുട്ടത്തുമന ഗിരീഷ് നമ്പൂതിരിയും, മുട്ടത്തുമന ശ്രീകുമാര്‍ നമ്പൂതിരിയും ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. മറ്റക്കര കുറ്റിയാനിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിറപുത്തരി പൂജകള്‍ നടന്നു. മേല്‍ശാന്തി വെങ്ങല്ലൂര്‍ ഇല്ലത്ത് സോമശര്‍മ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.
0 Comments