Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ. റ്റി.വി. എബ്രഹാമിന്റെ അനുസ്മരണവും, അവാര്‍ഡ് വിതരണവും



അഡ്വ. റ്റി.വി. എബ്രഹാമിന്റെ പൊതുപ്രവര്‍ത്തനം  രാഷ്ട്രീയ പ്രവര്‍ത്തകര്‍ എക്കാലവും മാതൃകയാക്കേണ്ടതാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.  അഡ്വ. റ്റി.വി. എബ്രഹാമിന്റെ സ്മരണ നിലനിറുത്തുന്നതിന് വേണ്ടി എല്ലാ വര്‍ഷവും ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അനുസ്മരണവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം  ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാണി സി കാപ്പന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ,മുന്‍ കേന്ദ്ര മന്ത്രി പി സി തോമസ് അവാര്‍ഡുകള്‍ വിതരണവും മുന്‍ എംപി ജോയി എബ്രാഹം ജീവകാരുണ്യ ഫണ്ട് വിതരണവും നടത്തി. ടെല്‍ക് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി സി ജോസഫ് എക്‌സ് എം എല്‍ എ, മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.ഫ്രാന്‍സിസ് തോമസ്, ആര്‍. ടി. മധുസൂദനന്‍, ടോബിന്‍ കെ. അലക്‌സ്,  ബാബു കെ. ജോര്‍ജ് , ജോഷി ആന്റണി,  ബിജു വാതല്ലൂര്‍, ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി മുന്‍ പി എസ് സി മെമ്പര്‍ പ്രൊഫ. കൊച്ചുത്രേസ്യ എബ്രഹാം, ഫൗണ്ടേഷന്‍ സെക്രട്ടറി ഷിബു തെക്കേമറ്റം, എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments