ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ ( ഉഗ്മ ) ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡിന് മന്ത്രി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. 50000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സെപ്റ്റംബര്‍ 10 ന് ജര്‍മനിയിലെ കൊളോണില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മലയാളി കണ്‍വന്‍ഷനില്‍ വച്ച് കൊളോണ്‍ മേയര്‍ റെക്കര്‍ ഹെന്‍ട്രേ അവാര്‍ഡ് സമ്മാനിക്കുമെന്ന് യുഗ്മ പ്രസിഡന്റ് എബ്രാം ജോണ്‍, സെക്രട്ടറി രാജേഷ് പിള്ള എന്നിവര്‍ അറിയിച്ചു.
0 Comments