വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ചു മരിച്ചു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിനു സമീപം പുത്തന്‍വീട്ടില്‍ ദാമോദരനാണ് ഭാര്യ സുശീല യെ വെട്ടി പരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഭാര്യയെ വെട്ടിയതിനെ തുടര്‍ന്ന് നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ദാമോദരന്‍ പാടത്തിലുടെ ഓടിപ്പോയി. പിന്നീട് പോലിസ് എത്തി നടത്തിയ തെരച്ചിലില്‍ ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തി. വൈക്കം താലൂക്ക് ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.
0 Comments