കോണ്‍ഗ്രസ് നേതാവായിരുന്ന പിതാവിന്റെ സ്മരണക്കായി മക്കള്‍ 8 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നു. കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മറ്റി മുന്‍ പ്രസിഡന്റായിരുന്ന എം.കെ ചാക്കോ മൂശാരിപ്പറമ്പിലിന്റെ 15-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് മക്കളായ ബിജുവും (യു.കെ), ബിജോയിയും (യു.എസ്.എ) വീട് നിര്‍മിച്ചു നല്‍കുന്നത്. 552 സ്‌ക്വയര്‍ഫീറ്റുള്ള ഓരോ വീടുകളും 7 ലക്ഷം രൂപ ചിലവിലാണ് നിര്‍മിച്ചത്. തിങ്കളാഴ്ച നടക്കുന്ന എം.കെ ചാക്കോ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് 8 ഭവനങ്ങളുടെ താക്കോല്‍ദാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കും. കുറുപ്പുന്തറ മണ്ണാറപ്പാറ പള്ളി പാരീഷ്ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷനായിരിക്കും. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലൂക്കോസ് മാക്കില്‍, സുനു ജോര്‍ജ്ജ്, ബിനോ സക്കറിയാസ്, ബിജു, ബിജോയ് എന്നിവര്‍ പങ്കെടുത്തു.
0 Comments