ഏറ്റുമാനൂര്‍ വെട്ടിമുകള്‍ കട്ടച്ചിറ ഭാഗത്ത് കള്ളു ഷാപ്പില്‍ അതിക്രമം നടത്തുകയും, ജീവനക്കാരെ അക്രമിക്കുകയും, അന്വേഷിക്കാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികള്‍ പോലീസ് പിടിയിലായി. വെട്ടിമുകള്‍ കല്ലുവെട്ടാംകുഴിയില്‍ ജസ്റ്റിന്‍ കെ സണ്ണി, കുറ്റിവേലില്‍ അനന്തു ഷാജി, മാന്നാനം തെക്കേതടത്തില്‍ സച്ചിന്‍സണ്‍ എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ രാജേഷ്‌കുമാര്‍, എസ്.ഐ മാരായ പ്രശോഭ്, ജോസഫ് ജോര്‍ജ്ജ്, പ്രദീപ്, സി.പി.ഒ മാരായ ഡെന്നി പി ജോയി, പ്രവീണ്‍ പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
0 Comments