വെട്ടൂര്‍ രാമന്‍നായരുടെ പത്തൊമ്പതാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പാലാ സഹൃദയ സമിതിയുടെ നേതൃത്വത്തില്‍ സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. മലയാള പാഠാവലിയില്‍ അക്ഷരമാല തിരികെ കൊണ്ടുവരുന്നതിന് പരിശ്രമിച്ചു വിജയിച്ച എഴുത്തുകാരന്‍ കൂടിയായ ഡോക്ടര്‍ തോമസ് മൂലയിലിനെ ചടങ്ങില്‍ ആദരിച്ചു. രവി പാല, രവി പുലിയന്നൂര്‍ എന്നിവര്‍ ചേര്‍ന്ന് ആദരവ് ഫലകം സമര്‍പ്പിച്ചു. ചാക്കോ സി പൊരിയത്ത്, ഡി ശ്രീദേവി, ജയകൃഷ്ണന്‍ വെട്ടൂര്‍ , വിഷ്ണുപ്രസാദ്, പ്രകാശ് വെട്ടം , മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments