യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടന്നു. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആഗസ്റ്റ് 9 യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാപക ദിനമായി ആചരിക്കുന്നതിനു മുന്നോടിയായാണ് അവാര്‍ഡ് വിതരണം സംഘടിപ്പിച്ചത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നീര്‍പ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകരേയും, വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിച്ചു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശരത് ശശാങ്കന്‍ അദ്ധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് എം.എല്‍.എ ആശംസകളര്‍പ്പിച്ചു. ഫാദര്‍ എബ്രാഹം പറമ്പേട്ട്, സുനു ജോര്‍ജജ്, ബേബി തൊണ്ടാംകുഴി, ചിന്റു കുര്യന്‍ ജോയി, സിജോ ജോസഫ്, അരുണ്‍ ശശി, ജോബിന്‍ ജോണി, പീറ്റര്‍ മ്യാലിപ്പറമ്പില്‍, എം.കെ സാംബജി, ജോര്‍ജ്ജ് പയസ്, എബിന്‍ വടക്കന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments